Posts

ജോതിഷവും മന്ത്രവാദവും ആള്‍ ദൈവങ്ങളും

1. ജോതിഷം ജോതിഷത്തില്‍  നമ്മുക്ക് വിശ്വാസം ഇല്ല , മാത്രമല്ല ജോതിഷം നമ്മുടെ സമൂഹത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്നത് തന്നെ ആണ് സത്യം. ജോതിഷം നിമിത്തം നമ്മുടെ എത്ര കുട്ടികളുടെ കല്യാണങ്ങള്‍ ആണ് മുടങ്ങുന്നത്. അത് മനുഷ്യമനസില്‍ സംശയങ്ങളുടെ വിത്തുകള്‍ പാകുന്നു. മറ്റുള്ളവരുടെ ഭാവികാര്യങ്ങള്‍ പറയുന്ന ജോതിഷികള്‍ സ്വന്തം കാര്യം വരുമ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ ജോതിഷവും ജാതി മതിലുകളും അവഗണിച്ചു  വിവാഹം നടത്തുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നു എന്നത് പ്രതീക്ഷ നല്‍ക്കുന്നു . ടെലിവിഷന്‍ പ്രോഗ്രമ്മിലൂടെ മറ്റുള്ളവരുടെ ഭൂത ഭാവികള്‍ പ്രവചിച്ച ഒരു വിദ്യാന്‍ ആണ് സ്വന്തം മകളെ കാണാതായപ്പോള്‍ പോലീസിന്റെ സഹായം തേടി ഓടിയത്. 2. മന്ത്രവാദം മന്ത്രവാദം നടത്തുന്നതും നടത്തിക്കുന്നവനും ഇതില്‍ ഒരുപോലെ കുറ്റക്കാര്‍ തന്നെ ആണ് . ദൈവം തന്റെ ഏജെന്റ്റ് ആയി ഇവിടെ ആരെയും നിയോഗിച്ചിട്ടില്ല . നമ്മുടെ വിശ്വാസം അനുസരിച്ച് ഭൂമിയില്‍ തന്നെ ആണ് സ്വര്‍ഗ്ഗവും നരകവും സ്ഥിതിചെയ്യുന്നത്. അത് സ്വര്‍ഗമാക്കണമോ നരകമാക്കണമോ എന്ന് തീരുമാനിക്കുന്നതും നമ്മള്‍ തന്നെ ആണ് . മന്ത്രവാദത്ത

ഹിന്ദു സമൂഹ പരിഷ്കരണ വേദി , എന്ത് എന്തിനു ????

ഹിന്ദു സമൂഹ പരിഷ്കരണ  വേദി എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിലൂടെ ഹിന്ദു സമൂഹത്തില്‍  നിലനിക്കുന്ന അകല്‍ച്ചകള്‍ കുറച്ചുകൊണ്ട് വരിക എന്നാണ്. ഇത് ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കാന്‍  ഉള്ള ഒരു സംവിധാനം അല്ല . ഇതിന്റെ ലക്‌ഷ്യം വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ തുറന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠന പിന്തുണ നല്‍കുക എന്നതാണ്. കൂടെ   ആധുനിക സമൂഹത്തിനു യോജിച്ച മത ആശയങ്ങള്‍ പഠിപ്പിക്കുക എന്നതും ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്ക് എതിരെ ആശയപ്രചരണം  നടത്തുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്. വിദ്യാഭ്യാസ  പഠനകേന്ദ്രം  വിദ്യാഭ്യാസ  പഠന കേന്ദ്രം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തി സമയത്തിന് ശേഷം ആവശ്യമായ ട്യുഷന്‍ നല്‍ക്കുക എന്നതാണ്. മാത്രമല്ല കലാപരിശീലനവും മറ്റു പലവിധ പരിശീലനങ്ങളും   നല്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് .  ഇതിനായി വേണ്ടി പരിശീലന  കേന്ദ്രങ്ങള്‍ നമ്മുക്ക് നിര്‍മ്മികെണ്ടാതായിട്ടുണ്ട് . ഇത്തരം ഒരു കേന്ദ്രം എന്റെ നാടായ ച