ഹിന്ദു സമൂഹ പരിഷ്കരണ വേദി , എന്ത് എന്തിനു ????

ഹിന്ദു സമൂഹ പരിഷ്കരണ  വേദി എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിലൂടെ ഹിന്ദു സമൂഹത്തില്‍  നിലനിക്കുന്ന അകല്‍ച്ചകള്‍ കുറച്ചുകൊണ്ട് വരിക എന്നാണ്. ഇത് ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കാന്‍  ഉള്ള ഒരു സംവിധാനം അല്ല . ഇതിന്റെ ലക്‌ഷ്യം വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ തുറന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠന പിന്തുണ നല്‍കുക എന്നതാണ്. കൂടെ   ആധുനിക സമൂഹത്തിനു യോജിച്ച മത ആശയങ്ങള്‍ പഠിപ്പിക്കുക എന്നതും ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്ക് എതിരെ ആശയപ്രചരണം  നടത്തുക എന്നൊരു ലക്ഷ്യവും ഇതിനുണ്ട്.
വിദ്യാഭ്യാസ  പഠനകേന്ദ്രം 
വിദ്യാഭ്യാസ  പഠന കേന്ദ്രം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തി സമയത്തിന് ശേഷം ആവശ്യമായ ട്യുഷന്‍ നല്‍ക്കുക എന്നതാണ്. മാത്രമല്ല കലാപരിശീലനവും മറ്റു പലവിധ പരിശീലനങ്ങളും   നല്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് .  ഇതിനായി വേണ്ടി പരിശീലന  കേന്ദ്രങ്ങള്‍ നമ്മുക്ക് നിര്‍മ്മികെണ്ടാതായിട്ടുണ്ട് . ഇത്തരം ഒരു കേന്ദ്രം എന്റെ നാടായ ചെറായിയില്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു . അതിനുവേണ്ടി ചെറിയ പ്രവര്‍ത്തികള്‍ ചെയ്തു വെക്കുകയും ചെയ്തു . എന്നാല്‍ നിര്‍ഭാഗ്യം എന്ന് പറയെട്ടെ മറ്റു ജീവിത പ്രശ്നങ്ങള്‍ക്ക് ഇടയില്‍ പെട്ടും സാമ്പത്തികമായ പ്രശ്നങ്ങള്‍ കാരണവും ആ പ്രവര്‍ത്തി  പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും വൈകി ആണെങ്കിലും ഈ ലക്‌ഷ്യം ഞങ്ങള്‍ നേടും എന്നാ ശുഭാപ്തിവിശ്വാസം  ഞങ്ങള്‍ക്കുണ്ട്‌.
 മറ്റു സ്ഥലങ്ങളിലും അവിടുത്തെ ഹിന്ദു സമൂഹത്തിന്റെ പിന്തുണയോടു കൂടി ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കണം എന്നും ഞങ്ങള്‍ കരുതുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഫണ്ട്‌ ശേഖരണവും  നടത്തേണ്ടതുണ്ട്. ശേഖരിക്കുന്ന ഫണ്ട്‌ ഇതിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും നല്ല ആസൂത്രണത്തിലൂടെ ഉപയോഗികെണ്ടാതായും  ഉണ്ട്. ഇതിന്നായി ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി  ലഭിച്ചിട്ടുണ്ട് എന്നും അത് കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്‌ എന്നും കൃത്യം ആയിത്തന്നെ ആണ് ഉപയോഗിച്ചതെന്നും സംഭാവനകള്‍ നല്‍കിയ വ്യകതികളെ  കൃത്യമായി ബോധ്യപെടുത്തെണ്ട ആവശ്യവും ഉണ്ട്. അതിനായി സംഭാവന നല്‍കുന്ന വ്യക്തിയുടെ പേരും നല്‍കിയ തുകയും ഈ  ബ്ലോഗില്‍ രേഖപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ പേര് രേഖപ്പെടുത്തുന്നതില്‍ സംഭാവന നല്‍ക്കുന്ന ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ പേരിനു പകരം അവര്‍ നല്‍ക്കുന്ന കോഡ് വെച്ച് തുക രേഖപെടുതുന്നതാണ് .

ഇത് തീവ്ര ഹിന്ദുത്വം പിന്തുടരുന്ന ഒരു സംവിധാനം അല്ല. ഹിന്ദു സമൂഹത്തിന്റെ വിദ്യാഭാസ ഉയര്‍ച്ചയാണ്‌ ഇത് ലക്ഷ്യം വെക്കുന്നത്  . മാത്രമല്ല ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസങ്ങള്‍ക്ക്  എതിരെയും, ജാതിയതക്ക്എതിരെയും ഉള്ള പ്രവര്‍ത്തനങ്ങളും ഉദേശിക്കുന്നുണ്ട് .  ഇവയെ കുറിച്ചുള്ള ലേഖനങ്ങള്‍ ഈ ബ്ലോഗ്ഗില്‍ പ്രസീധികരിക്കുന്നതാണ്.

ഞങ്ങളുടെ ആശയങ്ങളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാം. ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്  സ്വന്തമായി  അക്കൗണ്ട്‌ ഇല്ലാത്തതുകൊണ്ട് എന്റെ അക്കൌണ്ടിലേക്ക് വേണം പണം അയക്കാന്‍ . അതിന്റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു .
1. പണം അയക്കേണ്ട രീതികള്‍
നിങ്ങള്‍ക്ക് ഒരു PayPal അക്കൗണ്ട്‌ ഉണ്ടെങ്കില്‍ എന്റെ ഇമെയില്‍ ഐ ഡി  aruncherai72@gmail.com ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം അയക്കാം
2. അല്ലെങ്കില്‍ താഴെ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കാം

Bank: The Federalbank Limited
Branch: Nilambur
Name: Arun K S
Account Number : 11560100117852
IFSC: FDRL0001156



നമ്മള്‍ എന്തല്ലാം കാര്യങ്ങള്‍ക്കു വേണ്ടി വെറുതെ പണം ചിലവഴിക്കുന്നു. അതില്‍ ചെറിയ ഒരു ഭാഗം നമ്മുടെ സമൂഹത്തിന്റെ പരിഷ്കരണത്തിന് വേണ്ടി മാറി വെച്ചുകൂട . നിങ്ങള്‍ നല്‍ക്കുന്ന തുക ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു .

ഈ ആശയങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ നിങ്ങള്‍ ഷെയര്‍ ചെയ്യുമല്ലോ .

നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും കമന്റ്‌ ചെയ്യുമല്ലോ?

Comments

Popular posts from this blog

ജോതിഷവും മന്ത്രവാദവും ആള്‍ ദൈവങ്ങളും