ജോതിഷവും മന്ത്രവാദവും ആള്‍ ദൈവങ്ങളും


1. ജോതിഷം
ജോതിഷത്തില്‍  നമ്മുക്ക് വിശ്വാസം ഇല്ല , മാത്രമല്ല ജോതിഷം നമ്മുടെ സമൂഹത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്നത് തന്നെ ആണ് സത്യം. ജോതിഷം നിമിത്തം നമ്മുടെ എത്ര കുട്ടികളുടെ കല്യാണങ്ങള്‍ ആണ് മുടങ്ങുന്നത്. അത് മനുഷ്യമനസില്‍ സംശയങ്ങളുടെ വിത്തുകള്‍ പാകുന്നു. മറ്റുള്ളവരുടെ ഭാവികാര്യങ്ങള്‍ പറയുന്ന ജോതിഷികള്‍ സ്വന്തം കാര്യം വരുമ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ ജോതിഷവും ജാതി മതിലുകളും അവഗണിച്ചു  വിവാഹം നടത്തുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നു എന്നത് പ്രതീക്ഷ നല്‍ക്കുന്നു . ടെലിവിഷന്‍ പ്രോഗ്രമ്മിലൂടെ മറ്റുള്ളവരുടെ ഭൂത ഭാവികള്‍ പ്രവചിച്ച ഒരു വിദ്യാന്‍ ആണ് സ്വന്തം മകളെ കാണാതായപ്പോള്‍ പോലീസിന്റെ സഹായം തേടി ഓടിയത്.
2. മന്ത്രവാദം
മന്ത്രവാദം നടത്തുന്നതും നടത്തിക്കുന്നവനും ഇതില്‍ ഒരുപോലെ കുറ്റക്കാര്‍ തന്നെ ആണ് . ദൈവം തന്റെ ഏജെന്റ്റ് ആയി ഇവിടെ ആരെയും നിയോഗിച്ചിട്ടില്ല . നമ്മുടെ വിശ്വാസം അനുസരിച്ച് ഭൂമിയില്‍ തന്നെ ആണ് സ്വര്‍ഗ്ഗവും നരകവും സ്ഥിതിചെയ്യുന്നത്. അത് സ്വര്‍ഗമാക്കണമോ നരകമാക്കണമോ എന്ന് തീരുമാനിക്കുന്നതും നമ്മള്‍ തന്നെ ആണ് . മന്ത്രവാദത്തിനും ജോതിഷതിനും പിന്നെ പോകുന്നവര്‍ക്ക് ഭൂമി തന്നെ എപ്പോഴും നരകമായി തോന്നും. ബി ജെ പി  പോലുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പോലും മന്ത്രവാദം അഭിചാര ക്രിയ എന്നിവ നടത്തുന്നതിനെതിരെ നിയമം ഉള്ളപ്പോള്‍ ആധുനിക ആശയങ്ങള്‍ പിന്തുടരുന്നു എന്ന് അവകാശപെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ ഭരിച്ചിട്ടും അത്തരം ഒരു നിയമം ഇവിടെ ഇല്ല എന്നുള്ളത് ലജ്ജാവഹം  ആണ് . മറ്റുള്ളവരുടെ കാര്യങ്ങള്‍ ശരിയാക്കുന്ന  മന്ത്രവാദികളും സ്വന്തം ആവശ്യം വരുമ്പോള്‍ നിയമ പരമായ സഹായങ്ങള്‍ തേടുന്നതായി കാണാം. ഇവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ . എത്ര കുടുംബങ്ങളെ കണ്ണുനീര്‍ കുടിപ്പിചിട്ടാണ് നിങ്ങള്‍ ദൈവത്തിന്റെ പേരുപറഞ്ഞു  സാമ്പത്തിക ലാഭം നേടുന്നത്. മോഷണ കാര്യങ്ങളെ കുറിച്ച് ഇവിടെ പ്രവചനം ഇല്ലാ എന്നുള്ള ഒരു ബോര്‍ഡ്‌ ഏതോ മന്ത്രവാദി വെച്ചതായി ഉള്ള ഒരു പോസ്റ്റ്‌ വാട്സ്ആപ്പില്‍ കാണാന്‍ ഇടയായി.
ഇന്നോ ഇന്നലയോ അല്ലെങ്ങില്‍ ഒരുമാസം മുന്‍പ് നടന്നതായ ഒരു മോഷണത്തെ കുറിച്ച് പറയാന്‍ കഴിയാത്തവന്‍ ആണ് നമ്മുടെ മറ്റെല്ലാ കര്യങ്ങളും കൃത്യമായി പറയുന്നവന്‍ ആണെന്ന് അവകാശപ്പെടുന്നത് . അതിലുള്ള വിഡ്ഢിത്തം നാം മനസ്സില്‍ ആകേണ്ടതുണ്ട്. പക്ഷെ നമ്മുക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മെ അതില്‍നിന്നു പിന്തിരിക്കുന്ന വസ്തുത  ഭയം ആണെന്ന് നമ്മുക്ക് മനസിലാക്കാം. ഇത്തരത്തില്‍ മറ്റുള്ളവരുടെ ജീവിതം ഭയം വിതറി നരകം ആക്കുന്നവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ഒരു അവകാശവുമില്ല .
3.ആള്‍ ദൈവങ്ങള്‍
ആള്‍ദൈവം എന്നത് ഇപ്പോള്‍ ധാരാളം കേള്‍ക്കുന്ന ഒരു കാര്യം ആണ്. ആള്‍ദൈവം ഉണ്ടോ ഇല്ലേ എന്നാ ചോദ്യത്തിന് ഉണ്ട് എന്ന് തന്നെയാണ് മറുപടി. പ്രധിസന്ധി ഘട്ടങ്ങളില്‍ നമ്മെ സഹായിക്കുന്ന ആരെയും നമ്മുക്ക് ദൈവം ആയിതോന്നും . അവര്‍ക്ക് ദൈവികമായി  ഒരു മനസ് ഉള്ളതുകൊണ്ട് മാത്രമാണ് അവര്‍ക്ക് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്‌. അതുകൊണ്ടുതന്നെ ആണ് അവര്‍ക്ക്ദൈ വ തുല്യമായ സ്ഥാനം മനുഷ്യ മനസ്സില്‍ ഉണ്ടാവുന്നത്. അമൃതാനന്ദ മഠം പോലുള്ള പാവപെട്ട ധാരാളം പേര്‍ക്ക് ദൈവ മനസാലെ നല്ക്കിയിട്ടുള്ള സഹായം കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല .  അതുകൊണ്ട് തന്നെ നമ്മുടെ മനസ്സില്‍ അവര്‍ക്ക് ദൈവികമായ സ്ഥാനം തന്നെ ആണ് ഉണ്ടാവേണ്ടത്. എല്ലാവരെയും ഒന്നും സഹായിക്കാന്‍ ആരെകൊണ്ടും കഴിയില്ല എന്നാ കാര്യം നമ്മള്‍ മനസ്സില്‍ ആക്കണം. എന്നിരുന്നാലും സ്വാര്‍ത്ഥത വെടിഞ്ഞു നമ്മളെ കൊണ്ട് കഴിയുന്ന സഹായം അത് അര്‍ഹിക്കുന്നവന് നല്‍ക്കുന്ന മനസുള്ള ആരുടെയും ഉള്ളില്‍ ദൈവം കുടികൊള്ളുന്നു എന്നുവേണം പറയാന്‍. മനസില്‍ ദൈവീകത ഇല്ലാത്തവര്‍ക്ക് ആണ് ജോതിഷിയെയും മന്ത്രവാദികളെയും മറ്റും സമീപികേണ്ടി വരുന്നത്. എന്നാല്‍ അപരന് സഹായം ചെയ്യുന്ന ഒരു സന്നിധിയില്‍ ചെന്നാല്‍ നമ്മുക്ക് ദൈവീകത അനുഭവപ്പെടും .

ഈ വിഷയത്തില്‍ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമ്മന്റ് ചെയ്യുമല്ലോ

Comments

Popular posts from this blog

ഹിന്ദു സമൂഹ പരിഷ്കരണ വേദി , എന്ത് എന്തിനു ????